മുഹമ്മ സ്വദേശികളായ പെൺകുട്ടികളെ കഴിഞ്ഞദിവസം രാവിലെ മുതലാണ് കാണാതാകുന്നത്. സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികളെയും ഒരേസമയത്ത് കാണാതായതിനാൽ രക്ഷിതാക്കൾ ഉടൻതന്നെ പോലീസിൽ പരാതി നൽകി.ചെറിയ പിണക്കത്തെ തുടർന്നായിരുന്നു രണ്ട് പെൺകുട്ടികളും വീട് വിട്ടിറങ്ങിയത്. വീട്ടിൽ നിന്നിറങ്ങിയ ശേഷം ഇവരുടെ സുഹൃത്തായ ശ്യാമിന്റെ അടുക്കലേക്കാണ് പെൺകുട്ടികൾ പോയത്.വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ പെൺകുട്ടികളുമായി ഉല്ലാസയാത്ര പോകാനായിരുന്നു യുവാവിന്റെ പദ്ധതി. ഒടുവിൽ 15 വയസുള്ള രണ്ട് പെൺസുഹൃത്തുക്കളുമായി വാഗമണ്ണിലേക്ക് പോകാൻ തീരുമാനിച്ചു.പെൺസുഹൃത്തുക്കളോടൊപ്പം വാഗമണ്ണിലേക്ക് പോകുകയാണെന്നാണ് ശ്യാം പോലീസിനോട് പറഞ്ഞത്. പെൺകുട്ടികളുടെ സുഹൃത്തായ ശ്യാം കയർ ഫാക്ടറിയിലെ ടെൻസിലിങ് തൊഴിലാളിയാണ്.കുമരകത്ത് നിന്നും കണ്ടെത്തിയ പെൺകുട്ടികളെ പിന്നീട് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ഉല്ലാസയാത്രക്ക് പോയ കൊടിവീട്ടിൽ അരാശുപറമ്പിൽ ശ്യാമിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി.